ഇന്ത്യയിലെ ആദ്യ ഭാഷാ - സാഹിത്യ സാംസ്കാരിക മ്യൂസിയമായ കോട്ടയം - നാട്ടകം അക്ഷരം മ്യൂസിയത്തിൽ ഇന്ന് ലെറ്റർ ടൂറിസം സർക്യൂട്ടിന് തുടക്കമാകും.
കാഴ്ചക്കാർക്ക് കോട്ടയത്തിൻ്റെ ചരിത്ര - പൈതൃക വഴികളിലൂടെയുള്ള സഞ്ചാരമായി സർക്യൂട്ട് മാറുമ്പോൾ അറിവിൻ്റെ പുതിയ വഴിത്താരകളാകും ഇവിടെ തുറക്കുക.
രാവിലെ 9 ന് മന്ത്രി വി.എൻ വാസവൻ ഉത്ഘാടനം നിർവ്വഹി ക്കും.














































































