ന്യൂസിലാൻ്റിനെതിരെ റാഞ്ചിയിലെ ആദ്യ ടി20യിൽ ഇന്ത്യയ്ക്ക് തോൽവി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻ്റ് 176/6 എന്ന സ്കോർ നേടിയപ്പോൾ ഇന്ത്യയ്ക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസാണ് നേടാനായത്. അവസാന ഓവറുകളിൽ തകർത്തടിച്ച വാഷിംഗ്ടൺ സുന്ദർ ആണ് ഇന്ത്യയുടെ തോൽവി ഭാരം കുറച്ചത്. സുന്ദർ 28 പന്തിൽ നിന്ന് 50 റൺസാണ് നേടിയത്. 21 റൺസിൻ്റെ വിജയം ആണ് ന്യൂസിലാൻ്റ് നേടിയത്.
