ബസ്സ് അടക്കമുള്ള വാഹനങ്ങൾക്കു മേലേക്ക് മണ്ണിടിഞ്ഞുവീണാണ് അപകടമുണ്ടായത്. 40-ൽ അധികം പേർ മണ്ണിനടിയിൽ പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.
ദേശീയപാത അഞ്ച് വഴി കിനൗറിൽ നിന്ന് ഹരിദ്വാറിലേക്കുപോവുകയായിരുന്ന ട്രാൻസ്പോർട്ട് ബസ്സാണ് അപകടത്തിൽപ്പെട്ടത്. നിറയെ യാത്രക്കാരുമായി പോയ ബസും മണ്ണിനടയിൽ പെടുകയായിരുന്നു. ബസിലുണ്ടായിരുന്നവരാണ് കുടുങ്ങിക്കിടക്കുന്നതെന്നാണ് സൂചന.