തേക്കുപ്പനയില്‍ രംഗനാണ് കൊല്ലപ്പെട്ടത്. കശുവണ്ടി ശേഖരിക്കുന്നതിനായികാട്ടിലേയ്ക്ക് പോയതായിരുന്നു ഇയാള്‍.തുടര്ന്ന്കാണാതായതോടെ ബന്ധുക്കളും വനപാലകരും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഫെബ്രുവരിയിലും അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചിരുന്നു. പുതൂര്‍ മുള്ളി കുപ്പം ആദിവാസി കോളനിയിലെ നഞ്ചന് (60) ആണ് മരിച്ചത്. പുല്ലുവെട്ടാനായിവനാതിര്ത്തിയില് പോയപ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്. ആന നെഞ്ചില്‍ ചവിട്ടിയെന്നാണ് പ്രാഥമിക നിഗമനം. ശബ്ദം കേട്ട് പ്രദേശവാസികള്‍ എത്തിയാണ് ആനയെ ഓടിച്ചത്.
കഴിഞ്ഞയാഴ്ച പാലക്കാട് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു.