സംസ്ഥാനത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്. കടകളുടെ പ്രവര്‍ത്തി സമയം നീട്ടി. ഡി കാറ്റഗറി ഒഴികെയുള്ള കടകകളില്‍ രാത്രി എട്ട് മണിവരെ തുറക്കാം. ഡി കാറ്റഗറിയിലെ കടകള്‍ ഏഴ് മണി വരെ പ്രവര്‍ത്തിക്കാനാണ് അനുമതി.
ടി പി ആര് 15ന് മുകളിലുള്ളതാണ് ഡി കാറ്റഗറി. ഇവിടെ ഏഴ് മണിവരെ തുറക്കാം. ബാങ്കുകളില്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ ഇടപാടുകള്‍ നടത്താം.
സി കാറ്റഗറിയിലുള്ള കടകള്‍ ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം തുറന്നാല്‍ മതിയെന്ന നിലപാടാണ് നേരത്തെയുള്ളത്. ഇത് ഒന്നിടവിട്ട കടകളിലാക്കാനും തീരുമാനമായതായാണ് വിവരം.
ശനി, ഞായര്‍ വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചതായാണ് വിവരം.
ഇതോടെ പ്രത്യേക കാറ്റഗറിയിലെ കടകള്‍ ഏതാനും ചില മണിക്കൂറുകള്‍ മാത്രം തുറക്കാന്‍ അനുമതി നല്‍കിയിരുന്ന മുന്‍ തീരുമാനം താത്കാലികമായി ഇല്ലാതായി. വ്യാപാരികളുടെ പ്രതിഷേധം കണക്കിലെടുത്താണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.