വനം ഓഫീസിന്റെ ബോർഡ് നാട്ടുകാർ പിഴുത് മാറ്റി കരിഓയിൽ ഒഴിച്ചു. എരുമേലി എയ്ഞ്ചൽവാലി വാർഡിലാണ് പ്രതിഷേധം. പുതിയ മാപ്പിലും എയ്ഞ്ചൽ വാലി ബഫർ സോണിൽ ഉൾപ്പെട്ടതാണ് പ്രതിഷേധത്തിന് കാരണം. തുടർന്ന് നാട്ടുകാർ വനം വകുപ്പ് ഓഫീസിലേക്ക് മാർച്ച് നടത്തുകയും, വനം വകുപ്പ് ഓഫീസിനു മുന്നിലെത്തി ബോർഡ് പിഴുതു മാറ്റുകയും ചെയ്തു. തുടർന്നു ഓഫീസിൻറെ മുന്നിൽവച്ച് തന്നെ ബോർഡിൽ കരിഓയിൽ ഒഴിച്ച് പ്രതിഷേധിച്ചു. അതേസമയം ബഫർസോണിലെ ജനവാസ കേന്ദ്രങ്ങൾ സംബന്ധിച്ച് സർക്കാരിലേക്ക് പരാതികളുടെ കുത്തൊഴുക്കാണ്. ഇതുവരെ പതിനായിരത്തിലേറെ പരാതികളാണ് സർക്കാരിന് ലഭിച്ചത്.
