2024 ഒക്ടോബർ 15നു പുലർച്ചെയാണ് അദ്ദേഹത്തെ പള്ളി ക്കുന്നിലെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനംതിട്ടയിലേക്കു സ്‌ഥലംമാറിപ്പോകുന്ന എഡിഎമ്മിന്റെ യാത്രയയപ്പു യോഗത്തിൽ, അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി.പി.ദിവ്യ ക്ഷണിക്കപ്പെടാതെയെത്തി നടത്തിയ പരസ്യ വിമർശനവും കുത്തുവാക്കുകളുമാണു മരണത്തിലേക്കു നയിച്ചതെന്നാണ് ആരോപണം. കേസ് തലശ്ശേരി അഡീഷനൽ സെഷൻസ് കോടതി(2)യാണു പരിഗണിക്കുന്നത്. കേസിലെ ഏക പ്രതി പി.പി.ദിവ്യയോട് ഡിസംബർ 16ന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
തുടരന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ നൽകിയ നൽകിയ ഹർജിയും ഇതേ കോടതിയാണു പരിഗണിക്കുന്നത്. എഡിഎമ്മിൻ്റേത് ആത്മഹത്യയാ ണെന്നും അദ്ദേഹത്തിന്റെ യാത്രയയപ്പു യോഗത്തിൽ ദിവ്യ നടത്തിയ പ്രസംഗമാണ് പ്രേരണയെന്നുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. തെളിവുകൾ സം ബന്ധിച്ച കൂടുതൽ വിശദീകര ണമടങ്ങിയ അഡീഷനൽ കുറ്റപത്രം ജൂലൈ 19ന് അന്വേഷണ സംഘം നൽകി.