ചങ്ങനാശ്ശേരി എസ് ബി കോളേജ് പൂർവ്വ വിദ്യാർത്ഥി മഹാസമ്മേളനം 26ന് അഞ്ചരയ്ക്ക് കോളേജിൽ നടക്കും. വിവിധ ബാച്ചുകളുടെ പ്രത്യേക കൂട്ടായ്മ വിവിധ ഡിപ്പാർട്ടുമെൻ്റുകളോട് ചേർന്ന് മൂന്നു മണിമുതൽ സംഘടിപ്പിക്കാൻ അവസരമുണ്ട്.
പൂർവ വിദ്യാർത്ഥിയായ ബാംഗ്ലൂർ സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് & ഓൻട്രപ്രണർഷിപ് (XIME) ചെയർമാൻ പ്രഫ. ജെ. ഫിലിപ്പ് മുഖ്യാതിഥിയായിരിക്കും.
അലുമിനി അസോസിയേഷൻ പ്രസിഡൻറ് ഡോ. എൻ. എം . മാത്യു അധ്യക്ഷത വഹിക്കും.
അതിരൂപത വികാരി ജനറാളും കോളജ് മാനേജരുമായ മോൺ. ആൻ്റണി ഏത്തക്കാട് അനുഗ്രഹ പ്രഭാഷണം നടത്തും. മികച്ച വിദ്യാർത്ഥികൾക്ക് വിവിധ സ്കോളർഷിപ്പുകളും വിതരണം ചെയ്യും.
1975ൽ കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കി 50 വർഷം പിന്നിട്ട പൂർവ്വ വിദ്യാർത്ഥികളെയും വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെയും പ്രത്യേകമായി ആദരിക്കും.
പ്രിൻസിപ്പൽ റവ. ഫാ. റെജി പ്ലാത്തോട്ടം, ജോബ് മൈക്കിൾ എം.എൽ എ, ബി ഗേഡിയർ ഒ.എ. ജയിംസ് തുടങ്ങിയവർ പ്രസംഗിക്കും. കലാസന്ധ്യയും ഉണ്ടായിരിക്കും.