കൂട്ടിക്കൽ - ഏന്തയാർ ജെ. ജെ മർഫി മെമ്മോറിയൽ ഹൈസ്കൂളിൽ നിന്നും 2021-2023 കാലയളവിൽ രണ്ടു വർഷത്തെ പരിശീലനം പൂർത്തിയാക്കിയ 42 സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസ്സിങ് ഔട്ട് പരേഡ് (22/07/2023 ശനിയാഴ്ച രാവിലെ 8:30AM ന്) ജെ ജെ മർഫി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തി..പാസ്സിങ് ഔട്ട് പരേഡിൽ, മുണ്ടക്കയം പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഓ ഷൈൻ കുമാർ എ സല്യൂട്ട് സ്വീകരിക്കുകയും മുഘ്യപ്രഭാഷണം നടത്തുകയും ചെയ്തു.കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു മുരളീധരൻ,സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ബിജു എ എസ്, സ്കൂൾ മാനേജർ ശ്രീ ജോസഫ് എം കള്ളിവയലിൽ എന്നിവർ പരേഡിന് അഭിവാദ്യം സ്വീകരിച്ചു. വാർഡ് മെമ്പർ ശ്രീമതി. മായ ജയേഷ്, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ജെയസ് ലിൻ ജോർജ്,ഡ്രിൽ ഇൻസ്ട്രക്ടർ ആയ ജയശ്രീ എം ആർ , കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ശ്രീ അലൻ മാത്യു , മിസ്സ് അഞ്ജലി മോൾ അഗസ്റ്റിൻ, പി റ്റി എ പ്രസിഡന്റ് ശ്രീ ബിജോയ് ജോസ്, എം പി റ്റി എ പ്രസിഡന്റ് ശ്രീമതി ഷിജി സുനിൽ , സ്റ്റാഫ് സെക്രട്ടറി ശ്രീ ജോബിൻ ജോസ് എന്നിവർ പങ്കെടുത്തു.