കോട്ടയം: റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് തെറിച്ചു വീണ കാൽനടയാത്രക്കാരൻ്റെ ദേഹത്ത് ബസ് കയറി മരിച്ചു. കോട്ടയം കാണക്കാരി സ്വദേശി ഗോപിയാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു അപകടം. കാണക്കാരി ഷാപ്പുംപടി ഭാഗത്താണ് അപകടമുണ്ടായത്.റോഡ് കടക്കുകയായിരുന്ന ഗോപിയെ കടുത്തുരുത്തി ഭാഗത്തു നിന്ന് നിയന്ത്രണം വിട്ടു പാഞ്ഞുവന്ന കാർ ഇടിച്ചു തെറിപ്പിച്ചു. റോഡിൽ തെറിച്ചു വീണ ഗോപിയുടെ ദേഹത്ത് കൂടി സ്വകാര്യ ബസ് കയറി തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു. കുറുവിലങ്ങാട് പൊലീസ് സ്ഥലത്തെത്തിയ ശേഷമാണ് മൃതദേഹം റോഡിൽ നിന്ന് മാറ്റിയത്. അപകടത്തിനിടയാക്കിയ കാറിനായുള്ള തിരച്ചിൽ പൊലീസ് തുടരുകയാണ്.
