ആതുരാശ്രമം മഠാധിപതിയും ആതുരാശ്രമം ഹോമിയോ മെഡിക്കൽ കോളജ്, ആതുര സേവാസംഘം ട്രസ്റ്റ്, വിദ്യാധി രാജ ബ്രഹ്മവിദ്യാശ്രമം ട്രസ്റ്റ് എന്നിവയുടെ സ്ഥാപകനുമായിരുന്ന സ്വാമി ആതുരദാസിൻ്റെ 112-ാം ജയന്തി ആഘോഷം ഇന്നു കുറിച്ചി ആതുരാശ്രമ ത്തിൽ നടത്തും. രാവിലെ 10നു കേന്ദ്രമന്ത്രി ജോർജ് കുര്യൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ആതുരസേവാ സംഘം പ്രസിഡന്റ് പി.ഗോപാലകൃഷ്ണൻ നായർ അധ്യക്ഷനാകും.