ഫ്രാൻസിലെ ദക്ഷിണാഫ്രിക്കൻ അംബാസഡർ എൻകോസിനാത്തി ഇമ്മാനുവൽ മതത്വേയാണ് മരിച്ചത്. പാരിസിൽ ഒരു ഹോട്ടൽ കെട്ടിടത്തിൻ്റെ ചുവട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ഫ്രഞ്ച് ദിനപ്പത്രം പാരിസിയൻ റിപ്പോർട്ട് ചെയ്യുന്നു. 2014 മുതൽ 2019 വരെ ദക്ഷിണാഫ്രിക്കയുടെ കലാ-സാംസ്കാരിക മന്ത്രിയായും പിന്നീട് 2019 മുതൽ 2023 വരെ കായിക, കലാ-സാംസ്കാരിക മന്ത്രിയായും മതത്വേ പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മതത്വേയിൽ നിന്ന് ഭാര്യക്ക് ഒരു ശബ്ദസന്ദേശം ലഭിച്ചിരുന്നു. ഇത് കേട്ടയുടൻ ആശങ്കയോടെ ഭാര്യ പോലീസിനെ ബന്ധപ്പെടുകയായിരുന്നു. പിന്നീട് മതത്വേയ്ക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല. ദക്ഷിണാഫ്രിക്ക ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.