കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെ മുടങ്ങിക്കിടക്കുന്ന നവീകരണ ജോലികൾ പുനരാരംഭിക്കാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എൻഎച്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇന്നു ദേവികുളം താലൂക്കിൽ ഹർത്താൽ.
രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണു ഹർത്താൽ.
മൂന്നാർ ഉൾപ്പെടുന്ന വിനോദ സഞ്ചാര മേഖലയെ ഹർത്താൽ ബാധിച്ചേക്കും. ആറാംമൈലിൽ നിന്നു നേര്യമംഗലത്തേക്കു ലോങ് മാർച്ചും നടക്കും. നാൽപതിലേറെ സംഘടനകൾ മാർച്ചിൽ പങ്കെടു ക്കും.