കോട്ടയം അനശ്വര തീയറ്ററിൽ നടന്നുവരുന്ന 'കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള'യിലാണ്‌ജീവിതയാഥാർഥ്യങ്ങൾ വിളിച്ചോതുന്ന ചിത്രങ്ങൾ നടക്കുന്നത്. 26ന് മേള സമാപിക്കും. സംസ്ഥാനചലച്ചിത്ര അക്കാദമി, ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ എന്നിവയുടെ സഹകരണത്തോടെകോട്ടയം ഫിലിം സൊസൈറ്റിയാണ് മേള സംഘടിപ്പിക്കുന്നത്. കാൻ, വെനീസ് അടക്കം വിവിധമേളകളിൽ തിളങ്ങിയ ചിത്രങ്ങളോടൊപ്പം ഇന്ത്യൻ സിനിമയുടെ പ്രാദേശിക വൈവിധ്യവും നിറഞ്ഞ്‌നിൽക്കുന്ന മേളയിൽ 35 ചിത്രങ്ങൾ പ്രദർശിപ്പിക്കും. കോട്ടയത്തിന്റെ സിനിമാ പൈതൃകംരേഖപ്പെടുത്തുന്ന എഴ് ചിത്രങ്ങളും പ്രദർശനത്തിനുണ്ട്.
ഇന്ന് കോട്ടയം സിനിമ പൈതൃകം വിഭാഗത്തിൽ ഭൂതലതിന്റെ പ്രദർശനത്തിന് ശേഷം ചിത്രത്തിലെനായകൻ ഇന്ദ്രൻസ്, സംവിധായകൻ ശ്രീകാന്ത് പാങ്ങാപ്പാട്ട്, ക്യാമറാമാൻ നിഖിൽ എസ് പ്രവീൺഎന്നിവർ പ്രേക്ഷകരുമായി സംവദിച്ചു.
എ ഐ ഓവർ റൂളിംഗ് സിനിമ എന്ന വിഷയത്തിൽ നടന്ന ഓപ്പൺ ഫോറത്തിൽ ഗുരുദത്ത് സദാനന്ദൻസംസാരിച്ചു. ചെയർമാൻ സംവിധായകൻ ജയരാജ്, സെക്രട്ടറി സംവിധായകൻ പ്രദീപ് നായർ, ട്രഷറർസജി കോട്ടയം തുടങ്ങിയവർ പങ്കെടുത്തു.
23- തിങ്കൾ : 9.30 – ശ്യാംചി ആയി (മറാത്തി), 12.00 – ബൽഗാം , 2.30 – നിഴലാഴം (മലയാളം), 6.00 – ബുഗോണിയ (അമേരിക്കൻ), 8.30 – തിയറ്റർ (മലയാളം).













































































