വിവാദ പരാമർശത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വീട്ടിൽ പോയി ചോദിക്ക്, ചെറ്റ പ്രയോഗങ്ങളിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
ചോദ്യം ചോദിക്കേണ്ട വേദിയല്ല പൊതുയോഗം. പൊതുയോഗത്തിന് അതിൻ്റേതായ രീതിയുണ്ട്. പിണറായിയുടെ പരിപാടിയിൽ മര്യാദ പാലിക്കണ്ട എന്നുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
സാധാരണ നമ്മൾ ഓരോ ഘട്ടത്തിലും പാലിക്കുന്ന മര്യാദയുണ്ട്. ആ മര്യാദ പാലിക്കാതിരുന്നാൽ പ്രതികരണവും അതിനനുസരിച്ച് വരും. ചില ഘട്ടങ്ങളിൽ ആവേശം കൊള്ളുന്നവരുണ്ടല്ലോ. ആ ആവേശത്തിൻ്റെ ഭാഗമായി ചോദിക്കുന്ന ചോദ്യമാണ്. അങ്ങനെ ചോദിച്ചാൽ കിട്ടുന്ന മറുപടി ഇങ്ങനെയായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുധാകരന് എതിരെ രാഷ്ട്രീയ ചെറ്റത്തരം എന്നാണ് ഉദ്ദേശിച്ചത്. താൻ പലപ്പോഴും പറയുന്ന വാക്കാണന്നും , അൺപാർലമെൻ്ററി അല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.














































































