ഇക്കാര്യത്തിൽ മൂന്ന് ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടായേക്കാം. ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി ഹൈക്കമാന്റ് കെ.സുധാകരനെ ഡൽഹിയിലേക്ക് വിളിപ്പിച്ചു.
അധ്യക്ഷ പദവിയിൽ നിന്ന് കെ സുധാകരനെ മാറ്റിയതിനുശേഷം ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവന്ന് അനുനയിപ്പിക്കാനാണ് ശ്രമം. പ്രവർത്തക സമിതിയിൽ ക്ഷണിതാവായേക്കാനാണ് സാധ്യതകൾ. ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി മല്ലികാർജ്ജുൻ ഖാർഗെ കെ സുധാകരനുമായി കൂടിക്കാഴ്‌ച നടത്തി. കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റുമ്പോൾ ഉടൻ തന്നെ പുതിയ അധ്യക്ഷനെ തീരുമാനിക്കുമെന്നാണ് സൂചന.
പകരം പേരുകളും നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്.