നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വാദം അവസാനിച്ചു. 3 മണിക്ക് വിധി പ്രസ്താവിക്കും.
പ്രതികളിൽ പലരും ശിക്ഷാ ഇളവ് യാചിച്ചു.
വീട്ടിൽ അമ്മ മാത്രമേയുള്ളൂ. അമ്മയെ സംരക്ഷിക്കുന്നത് ഞാനാണ്. ശിക്ഷയിൽ ഇളവു വേണമെന്ന് ഒന്നാം പ്രതി പൾസർ സുനി കോടതിയിൽ പറഞ്ഞു.
ചെയ്യാത്ത തെറ്റിനാണ് ശിക്ഷ അനുഭവിക്കുന്നതെന്നും പ്രായമുള്ള മാതാപിതാക്കളുണ്ട്. തന്റെ പേരിൽ മുൻപ് പെറ്റിക്കേസ് പോലുമില്ലെന്നും പ്രതി മാർട്ടിൻ കരഞ്ഞു കൊണ്ട് പറഞ്ഞു.
അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ എൻ.എസ്.സുനിൽ (പൾസർ സുനി), മാർട്ടിൻ ആൻ്റണി, ബി.മണികണ്ഠൻ, വി.പി.വിജീഷ്, എച്ച്.സലിം, പ്രദീപ് എന്നിവരാണ് പ്രതികൾ.














































































