15 വർഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ച് ആം ആദ്മി പാർട്ടിക്ക് തകർപ്പൻ ജയം. ആകെയുള്ള 250ൽ 134 വാർഡുകൾ ആം ആദ്മി പാർട്ടി നേടി. ബിജെപിക്ക് 104. കോൺഗ്രസ് ഇത്തവണ 9 മാത്രമായി ചുരുങ്ങി. സ്വതന്ത്രർ മൂന്നു വാർഡുകളിൽ വിജയിച്ചു. ഡൽഹി നിയമസഭയിൽ തുടർച്ചയായി രണ്ടാം തവണ ഭരണത്തിൽ എത്തിയ എഎപി പാർട്ടി രൂപീകരണത്തിന്റെ പത്താം വർഷത്തിലാണ് കോർപ്പറേഷൻ ഭരണവും പിടിച്ചെടുത്തത്.
