അടൂർ പറക്കോട് ടി.ബി ജങ്ഷനില്‍ നെല്ലിക്കോട്ട് പടിഞ്ഞാറ്റതില്‍ തുളസീധര (48)നാണ് അറസ്റ്റിലായത്.
ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാറിന്റെ നിര്‍ദേശപ്രകാരം പന്തളം, ഏനാത്ത് പോലീസിന്റെ സംയുക്തസംഘം നടത്തിയ നീക്കത്തിലാണ് മോഷ്ടാവ് വലയിലായത്. പന്തളം എസ്.എച്ച്.ഒ ടി.ഡി.പ്രജീഷ്, ഏനാത്ത് എസ്.എച്ച്.ഓ അമൃത് സിങ് നായകം എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
കഴിഞ്ഞ എട്ടിന് രാത്രി കുരമ്ബാല സ്വദേശി അനീഷിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന നൂറിലധികം റബര്‍ ഷീറ്റുകളും ആക്ടീവ സ്‌കൂട്ടറും മോഷ്ടിച്ചാണ് പ്രതി പോയത്. പുലര്‍ച്ചെ അഞ്ചിനാണ് മോഷണ വിവരം വീട്ടുകാര്‍ അറിഞ്ഞത്.
ഓരോ മോഷണത്തിനു ശേഷവും പോലീസ് തിരിച്ചറിയുന്ന സാഹചര്യത്തില്‍ താമസിക്കുന്ന വീട് ഉപേക്ഷിച്ച് മറ്റൊരിടത്തേക്ക് വാടകയ്ക്ക് മാറുകയാണ് ഇയാളുടെ പതിവ്. മോഷണം നടത്തുന്ന സമയം പാന്റ്സ് ആണ് ധരിക്കാറ്. ഷര്‍ട്ട് ഇന്‍ ചെയ്താവും നടപ്പ്. മോഷ്ടാവിനെ നിരീക്ഷിച്ചു പിന്തുടര്‍ന്ന പോലീസ് സംഘം ചുനക്കരയില്‍ ഒളിച്ചു താമസിക്കുന്നതായി മനസ്സിലാക്കി. അന്വേഷണസംഘം ആ ഭാഗത്ത് തമ്ബടിച്ച് ഇയാളുടെ നീക്കം നിരീക്ഷിച്ചു. പക്ഷെ പോലീസിന്റെ വലയില്‍ കുരുങ്ങാതെ തുളസി വിദഗ്ദ്ധമായി അവിടുന്ന് കടന്നു.
ഇയാള്‍ ചുനക്കരയില്‍ നിന്നും പത്തനാപുരത്തേക്ക് രക്ഷപ്പെടുന്നതിനിടയില്‍ പോലീസിന്റെ വലയിലാവുകയായിരുന്നു.
മോഷ്ടിച്ച റബ്ബര്‍ ഷീറ്റുകള്‍ കിളിമാനൂരില്‍ കൊണ്ടുപോയി അവിടുത്തെ കടയില്‍ വിറ്റശേഷം തിരിച്ചുവരുമ്ബോള്‍ വാളകത്തു വച്ച് സ്‌കൂട്ടര്‍ കേടായി. അവിടെ വര്‍ക്ക് ഷോപ്പില്‍ കയറ്റി വണ്ടി നന്നാക്കി യാത്ര തുടര്‍ന്നു വരുമ്ബോഴാണ് പോലീസ് സംഘങ്ങളുടെ സംയുക്തനീക്കത്തില്‍ കുടുങ്ങിയത്.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയാള്‍ ഇതുവരെ 10 കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. പന്തളം പോലീസ് സ്റ്റേഷന് പുറമെ അടൂര്‍, കൊടുമണ്‍,നൂറനാട്, കിളിമാനൂര്‍ തുടങ്ങിയ സ്റ്റേഷനുകളിലും ഇയാള്‍ക്ക് മോഷണ കേസുകള്‍ നിലവിലുണ്ട്.