പുതുപ്പള്ളിയിലെ റബർ ഗവേഷണ കേന്ദ്രത്തിലാണ് പുതിയ ഇനങ്ങൾ വികസിപ്പിച്ചത്. ആർആർഐഐ 500 സീരിയസിൽ ഉൾപ്പെടുന്നതാണ് പുതിയ ഇനങ്ങൾ.
ഇലകൊഴിച്ചിൽ, ഇലപ്പൊട്ട് തുടങ്ങിയ രോഗങ്ങളെ ചെറുക്കാൻ ശേഷിയുള്ളതാണ് പുതിയ ഇനങ്ങൾ. ഇതിൽ രണ്ടെണ്ണം വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്കു വേണ്ടിയുളളതാണ്.
*തൊഴിലാളി ക്ഷാമം നേരിടുന്ന കാലത്ത് ആഴ്ചയിലൊരിക്കൽ മാത്രം ടാപ്പു ചെയ്യാവുന്നതാണ് പുതിയ ഇനങ്ങൾ എന്നത് ശ്രദ്ധേയം.* ലാറ്റക്സ് ലഭ്യതക്കൊപ്പം തടിക്ക് നല്ല വണ്ണം കിട്ടുമെന്നതാണ് മറ്റൊരു പ്രത്യേകത.
പുതിയ ഇനങ്ങൾ കർഷകരെ പരിചയപ്പെടുത്താൻ റബർ ബോർഡ് ശിൽപശാലകൾ സംഘടിപ്പിക്കും.
നിലവിൽ കേരളത്തിലെ റബർ കർഷകർ ആശ്രയിക്കുന്നത് 105 ഇനമാണ്. 414, 417, 422, 430 എന്നിവയാണ് മറ്റു പ്രമുഖയിനങ്ങൾ.