ആലപ്പുഴ: കള്ളനോട്ട് കേസിൽ അറസ്റ്റിലായ എടത്വ കൃഷി ഓഫീസർ എം.ജിഷമോളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കോടതി നിർദേശപ്രകാരമാണ് നടപടി. ഉറവിടം പൊലീസിനോട് വെളിപ്പെടുത്താൻ ജിഷമോൾ ഇതുവരെ തയ്യാറായിട്ടില്ല. ഇന്നലെ രാത്രിയാണ് ജിഷയെ മാവേലിക്കര ജയിലിൽ നിന്ന് തിരുവനന്തപുരത്തെ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. ഇന്നലെ ജയിലിൽ വച്ചും അസ്വാഭാവികമായ പെരുമാറ്റമായിരുന്നു ഇവരുടേത്. മൂന്ന് വർഷങ്ങളായി ജിഷമോൾ മാനസിക പ്രശ്നങ്ങൾക്ക് മരുന്നുകഴിക്കുന്നയാളാണെന്നും ചികിത്സ വേണമെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് പത്ത് ദിവസത്തേക്ക് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാൻ കോടതി നിർദേശം നൽകിയത്.
