റേഷൻ കടകളിൽ ഓപ്പറേഷൻ സുഭിക്ഷയുടെ ഭാഗമായി വിജിലൻസിന്റെ മിന്നൽ പരിശോധന. സംസ്ഥാനത്തെ 64 റേഷൻ കടകളിലാണ് പരിശോധന. ഇന്ന് രാവിലെ 11 മണിയോടെയാണ് പരിശോധന ആരംഭിച്ചത്. ഇന്നലെ വൈകിട്ടും പരിശോധന നടത്തിയിരുന്നു. സൗജന്യ ഭക്ഷ്യധാന്യങ്ങൾ മറിച്ചു വിൽക്കുന്നു എന്ന വിവരത്തിലാണ് പരിശോധന. റേഷൻ കാർഡ് ഉടമകൾക്ക് അർഹതപ്പെട്ട അളവിൽ ഭക്ഷ്യസാധനങ്ങൾ ചില റേഷൻ കടകൾ നൽകുന്നില്ലെന്ന് വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കുന്നതിനായി, 'ഓപ്പറേഷൻ സുഭിക്ഷ' എന്ന പേരിൽ സംസ്ഥാനത്തെ തിരഞ്ഞെടുത്ത റേഷൻ കടകളിൽ പരിശോധന നടത്തുകയായിരുന്നു.
