ക്രിസ്മസ് - പുതുവത്സര ബമ്പർ നറുക്കെടുപ്പ് ഭാഗ്യവാനെ ഉടൻ അറിയാം. ഇന്ന് ഉച്ചതരിഞ്ഞ് രണ്ട് മണിക്കാണ് നറുക്കെടുപ്പ്.
തിരുവനന്തപുരം ഗോർഖി ഭവനില്‍ വച്ചാകും നറുക്കെടുപ്പ് നടക്കുക.
400 രൂപ ടിക്കറ്റ് വിലയുള്ള ക്രിസ്മസ് ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം 20 കോടി രൂപയാണ്. BR 107 നമ്പർ ക്രിസ്മസ്- ന്യൂ ഇയർ ബമ്പർ ഭാഗ്യക്കുറി XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിങ്ങനെ പത്ത് പരമ്പരകളിലായാണ് ടിക്കറ്റുകള്‍ ലഭ്യമാകുന്നത്.














































































