മലപ്പുറം: മലപ്പുറം ചേളാരിയിൽ തേങ്ങ പറിക്കുന്നതിനിടെ ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി ദമ്പതികള്‍ക്ക് ഷോക്കേറ്റു. പരിക്കേറ്റ രണ്ടുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേളങ്ങാരി ആലുങ്ങൽ സ്വദേശി വേലായുധൻ, ഭാര്യ ശാന്ത എന്നിവർക്കാണ് ഷോക്കേറ്റത്. വീടിനു സമീപത്തുള്ള തെങ്ങിൽ നിന്ന് തേങ്ങ എടുക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം.
ഇരുമ്പു തോട്ടി ഉപയോഗിച്ച് തെങ്ങിൽ നിന്ന് തേങ്ങ പറിക്കാൻ ശ്രമിക്കുന്നതിനിടെ ബാലന്‍സ് തെറ്റി തോട്ടി വൈദ്യുതി ലൈനിൽ തട്ടി. ഇതോടെ തേങ്ങപറിച്ചുകൊണ്ടിരുന്ന വേലായുധന് ഷോക്കേറ്റു. ഇത് കണ്ട് ഭര്‍ത്താവിനെ രക്ഷിക്കാൻ ശ്രമിച്ച ശാന്തക്കും വൈദ്യുതാഘാതമേറ്റു. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.