തിരുവനന്തപുരം: ആരോഗ്യനില സംബന്ധിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തള്ളി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. തനിക്ക് മെച്ചപ്പെട്ട ചികിത്സയാണ് ലഭിക്കുന്നതെന്നും പാർട്ടിയും കുടുംബവും എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും ഫേസ്ബുക്ക് ലൈവിൽ ഉമ്മൻചാണ്ടി പറഞ്ഞു.ഉമ്മൻചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നു എന്ന രീതിയിൽ ചില അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി ഉമ്മൻചാണ്ടി തന്നെ നേരിട്ടെത്തിയത്.
