കോട്ടയം: ജില്ലാ പഞ്ചായത്തിന്റെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി ഉദ്യോഗാര്‍ഥികള്‍ക്കായി നടപ്പാക്കുന്ന നൈപുണ്യ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യനില്‍ കോഴ്‌സിലേക്ക് ആണ്‍കുട്ടികള്‍ക്കാണ് അവസരം.
അസാപ് കേരളയുടെ കുന്നന്താനത്ത് പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വെച്ചാണ് പരിശീലനം.
കോട്ടയം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ 18- 32 വയസ് പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഡിസംബര്‍ 30. പഠന കാലയളവില്‍ സ്‌റ്റൈപ്പന്‍ഡും ലഭിക്കും.
വിശദവിവരത്തിന് ഫോണ്‍ : 9495999688, 9496085912.













































































