ഇന്ത്യയുടെ പ്രണയ നായകൻ ഷാറുഖ് ഖാന് ഇന്ന് 60-ാം പിറന്നാൾ. 1965 നവംബർ 2 നാണ് ഷാറുഖ് ഖാൻ്റെ ജനനം. എസ്.ആർ.കെഎന്ന ഇനീഷ്യലിസത്തിലൂടെ അറിയപ്പെടുന്ന ഷാറുഖ് ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിലെ നായകനും, ഫാഷൻ ട്രെൻഡ് സെറ്ററുമാണ്. ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുണ്ട് അദ്ദേഹത്തിന്.100-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്, കൂടാതെ 14 ഫിലിംഫെയർ അവാർഡുകൾ, നിരവധി അംഗീകാരങ്ങൾ, ഇന്ത്യാ ഗവൺമെന്റിന്റെപത്മശ്രീ, ഫ്രാൻസ് ഗവൺമെന്റിന്റെ ഓർഡർഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്സ്, ലെജിയൻ ഓഫ് ഓണർ എന്നിവയെല്ലാം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഏഷ്യയിലും ഇന്ത്യൻ പ്രവാസികളിലും പ്രേക്ഷകരുടെ എണ്ണത്തിലും വരുമാനത്തിലും, ലോകത്തിലെ ഏറ്റവും വിജയകരമായ സിനിമാ താരങ്ങളിൽ ഒരാളായി നിരവധി മാധ്യമങ്ങൾ അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പല സിനിമകളും ഇന്ത്യൻ ദേശീയ സ്വത്വത്തെയും പ്രവാസി സമൂഹങ്ങളുമായുള്ള ബന്ധങ്ങളെയും അല്ലെങ്കിൽ ലിംഗഭേദം, വംശീയ, സാമൂഹിക, മത വ്യത്യാസങ്ങളെയും പരാതികളെയും പ്രമേയമാക്കുന്നു.
60-ാം പിറന്നാളിനോട് അനുബന്ധിച്ച് ലോകമെമ്പാടും നിന്ന് ആരാധകരെത്തി മുംബൈയിൽ വൻ ആഘോഷം തുടങ്ങി. പെറുവിൽ നിന്ന് ക്ലോഡിയ, മാനിഗ്രൂറ്റ് എന്നിവർ 27 ഷാറുഖ് കഥാപാത്രങ്ങളുടെ കൊച്ചു പ്രതിമകളുമായി എത്തിയിട്ടുണ്ട്. വീർ-സാറ കണ്ടു ഷാറുഖിനോടു പ്രണയമായെന്നും വീടിൻ്റെ പേര് ഷാറുഖിന്റെ വീട്ടുപേരായ 'മന്നത്ത്' എന്നാക്കി മാറ്റിയെന്നും ക്ലോഡിയ പറഞ്ഞു.
എസ്.ആർ.കെ യൂണിവേഴ്സ്, ടീം ഷാറുഖ് ഖാൻ ക്ലബ്ബുകൾ ഒരാഴ്‌ച നീണ്ട ആഘോഷം നടത്തുന്നു. കാൻസർ രോഗികൾക്കു സഹായം, രക്തദാനം, ഭക്ഷണവിതരണം ഇവയുമുണ്ട്. ചെന്നൈയിലെ ക്ലബ് മന്നത്ത് ഡ്രോൺ ഷോ നടത്തും. ആരാധകർക്കായി വൻപാർട്ടിയും നടത്തും.















































































