കെ.എസ്.ഇ.ബി ലിമിറ്റഡിൻ്റെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക്, വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ്റെ മുന്‍കൂര്‍ അനുമതിയോടു കൂടി ചുവടെ പറയുന്ന ആശ്വാസ പദ്ധതികൾ നടപ്പിലാക്കുന്നതിന് തീരുമാനമെടുത്തു
29.09.1997 മുതല്‍ 500 വാട്ട്സ് വരെ "കണക്ടഡ് ലോഡ്" ഉള്ളതും പ്രതിമാസ ശരാശരി ഉപഭോഗം 20 യൂണിറ്റുവരെ മാത്രം ഉള്ളതുമായ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ സബ്സിഡിയോടുകൂടി സൗജന്യമായി വൈദ്യുതി നല്കി വരുന്ന പദ്ധതി, "കണക്ടഡ് ലോഡ്" വൃത്യാസപ്പെടുത്താതെ പ്രതിമാസം 30 യൂണിറ്റ് വരെ ഉപഭോഗമുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കൂടി നല്കാന് തീരുമാനമെടുത്തു.
1000 വാട്സ് വരെ "കണക്ടഡ് ലോഡ്" ഉള്ളതും, പ്രതിമാസം 40 യൂണിറ്റ് വരെ മാത്രം ഉപഭോഗം ഉള്ളതുമായ BPLവിഭാഗത്തില്‍ പെടുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന് യൂണിറ്റൊന്നിനു നിശ്ചയിച്ചിട്ടുള്ള 1.50 രൂപ എന്ന നിരക്ക് "കണക്ടഡ് ലോഡ്" പരിധി വൃത്യാസപ്പെടുത്താതെ പ്രതിമാസം 50 യൂണിറ്റ് വരെ ഉപഭോഗമുള്ള ഉപഭോക്താക്കള്‍ക്ക് കൂടി നല്കാന് തീരുമാനമെടുത്തു
മേൽപ്പറഞ്ഞത് കൂടാതെ, സംസ്ഥാനത്തെ വാണിജ്യ / വ്യാവസായിക ഉപഭോക്താക്കള്‍ക്ക് 2021 മെയ് മാസത്തെ ഫിക്സഡ് / ഡിമാൻ്റ് ചാര്‍ജ്ജില്‍ 25% ഇളവ് നല്‍കാനും, സംസ്ഥാനത്തെ സിനിമ തീയേറ്ററുകള്‍ക്ക് 2021 മെയ് മാസത്തെ ഫിക്സഡ് / ഡിമാന്റ് ചാര്‍ജ്ജില്‍ 50% ഇളവ് നല്‍കാനും തീരുമാനമെടുത്തു. ഈ വിഭാഗങ്ങള്‍ക്ക് ഫിക്സഡ് / ഡിമാൻ്റ് ചാര്‍ജ്ജിന്മേല്‍ നല്കുന്ന ഇളവുകള്‍ കഴിച്ച് ബാക്കിയുള്ള തുക അടയ്ക്കുന്നതിന് 30.09.2021 വരെ പലിശ രഹിതമായി മൂന്ന് തവണകള്‍ അനുവദിക്കുന്നതാണ്. ഈ ഉപഭോക്തൃ വിഭാഗങ്ങള്‍ പ്രസ്തുത കാലയളവിലെ ബില്‍ തുക ഭാഗികമായോ പൂര്‍ണ്ണമായോ അടച്ചിട്ടുണ്ടെങ്കില്‍ തുടര്‍ന്നുള്ള ബില്ലുകളില്‍ ക്രമപ്പെടുത്തി നല്‍കുന്നതാണ്.