കേരളത്തില്‍ ദേശീയ പാത നിർമ്മാണത്തില്‍ പൂർത്തിയാകാനുള്ള മേല്‍പാലങ്ങള്‍ ഇനി തൂണുകളില്‍ നിർമ്മിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആണീക്കാര്യം അറിയിച്ചത്.
നിലവിലുള്ള സംരക്ഷണ ഭിത്തി മോഡലിന് പകരമായാണ് തൂണുകളില്‍ മേല്‍പാലങ്ങള്‍ പണിയുന്നതെന്നും അദ്ദേഹം എക്സ് പ്ലാറ്റ് ഫോമില്‍ പങ്കുവച്ച് കുറിപ്പില്‍ വ്യക്തമാക്കി. ഈ പുതിയ രീതി ഹൈവേകളില്‍ വലിയ ഗുണമുണ്ടാക്കുമെന്നും യാത്ര സുഗമമാക്കാൻ സഹായിക്കുമെന്നും രാജീവ് ചന്ദ്രശേഖർ വിവരിച്ചു. കേരളത്തിലെ ദേശീയ പാത നിർമ്മാണത്തില്‍ സംരക്ഷണ ഭിത്തി മോഡല്‍ പലയിടത്തും പാളിയതും അപകടങ്ങളുണ്ടാകുകയും ചെയ്തതുമാണ് മേല്‍പാലങ്ങള്‍ തൂണുകളില്‍ നിർമ്മിക്കാനുള്ള നീക്കത്തിന് പിന്നിലെന്നാണ് വ്യക്തമാകുന്നത്.















































































