ഏറ്റുമാനൂർ നിയമസഭ സീറ്റിൽ യു ഡിഎഫ് സ്വതന്ത്രനായി മത്സരിക്കും എന്ന മാധ്യമ വാർത്തകൾ തള്ളി മുൻ എംപിയും, ഏറ്റുമാനൂർ എംഎൽ എയും ആയിരുന്ന കെ.സുരേഷ് കുറുപ്പ് .എഫ് ബി പോസ്റ്റിലൂടെ ആയിരുന്നു കുറുപ്പിൻ്റെ പ്രതികരണം.
താൻ ഏറ്റുമാനൂരിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മൽസരിക്കാൻ പോവുകയാണ് എന്നതാണ് ഈ പ്രചാരണം എന്നും 1972 ൽ സിപിഐ (എം) ൽ അംഗമായ താൻ അന്നു തൊട്ട് ഇന്നുവരെ സിപിഐ (എം) ന്റെ രാഷ്ട്രീയ നിലപാടുകളോട് ഒരു അഭിപ്രായ വ്യത്യാസവും പ്രകടിപ്പിച്ചിട്ടില്ലന്നും കുറുപ്പ് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിൽ നിന്നും :
പാർട്ടി എൻ്റെ രാഷ്ട്രീയ ജീവിതത്തിൻ്റെ പ്രതിരൂപവും പതാകയുമാണ്.
ഞാൻ രാഷ്ട്രീയം മറന്ന് ഏതെങ്കിലും സ്ഥാനമാനങ്ങളുടെ പുറകെ പായുന്ന
ഒരാളല്ല.തിരഞ്ഞെടുപ്പോ അതിലൂടെ ലഭിക്കുന്ന സ്ഥാനലബ്ധികളോ എനിക്ക് പ്രധാനമല്ല.എൻ്റെ ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ ഭാഗമായി വന്ന അവസരങ്ങൾ മാത്രമായിരുന്നു അതെല്ലാം തന്നെ.എന്റെ രാഷ്ട്രീയമാണ് എനിക്ക് മുഖ്യം എന്ന് എന്നെ സ്നേഹിക്കുന്ന മിത്രങ്ങളേയും എന്നിൽ വിശ്വാസമർപ്പിച്ചിട്ടുള്ള ജനങ്ങളേയും എനിക്കറിയാത്ത കാരണങ്ങളാൽ എന്നോട് ശത്രുഭാവേന പ്രവർത്തിക്കുന്നവരേയും അറിയിക്കട്ടെ.
കെ സുരേഷ് കുറുപ്പ്.