*നാവികനെ വിക്രാന്ത് കപ്പലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.*
ഉത്തർപ്രദേശ് സ്വദേശി കുന്ദൻ മൗര്യയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതനാണ് 25 വയസായിരുന്നു. ആത്മഹത്യയാണെന്നാണ് സംശയം. പോസ്റ്റ് മോർട്ടം നടപടികൾ നാളെ നടക്കും. സംഭവത്തിൽ ഹാർബർ പൊലീസ് കേസെടുത്തിട്ടുണ്ട്. നാവിക സേനയും അന്വേഷണം തുടങ്ങി.