കേന്ദ്രമന്ത്രിസഭയിലേക്ക് സുരേഷ് ഗോപി.
കേരളത്തിലെ ബിജെപിയുടെ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്ന അതിൻറെ ഭാഗമായി കേന്ദ്രമന്ത്രിസഭാ വികസനം ഉടനെ തന്നെ ഉണ്ടാവും .
കേന്ദ്ര മന്ത്രിസഭാ പുനർ രൂപീകരണത്തിൽ 25 മന്ത്രിമാർ ഉണ്ടാവുമെന്നാണ് സൂചന
മെട്രോമാൻ ഈ ശ്രീധരൻ ,മുൻ ഡിജിപി ജേക്കബ് തോമസ് എന്നിവരും പരിഗണനയിലുണ്ട്.എങ്കിലും മുൻഗണന സുരേഷ് ഗോപി ആണ്.
അദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾക്ക് കേന്ദ്രം അംഗീകാരം നൽകി കഴിഞ്ഞിരിക്കുന്നു .കാവൽ,ഒറ്റക്കൊമ്പൻ എന്നീ ചിത്രങ്ങൾ സുരേഷ് ഗോപിയുടെ രണ്ടാംവരവിന് അദ്ദേഹത്തെ കാത്തിരിക്കുന്നു. മുമ്പും ഇദ്ദേഹത്തിന് കേന്ദ്ര മന്ത്രിയാകാൻ ക്ഷണമുണ്ടായിരുന്നു അദ്ദേഹം അപ്പോൾ അത് നിരസിക്കുകയും ചെയ്തിരുന്നു .സാധാരണക്കാരുടെ പ്രവർത്തനങ്ങൾ അദ്ദേഹത്തെ ജനകീയമാക്കിഇരിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസം വിസ്മയയുടെ കൊലപാതകം നടന്നപ്പോൾ ഭവനം സന്ദർശിച്ച അദ്ദേഹം നടത്തിയ പരാമർശങ്ങൾ നവമാധ്യമങ്ങളിൽ വളരെ ശ്രദ്ധ ലഭിച്ചിരുന്നു.