തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. തിരുവനന്തപുരം സ്വദേശി ശ്രീകുമാറാണ് കോടതിയിൽ ഹർജി നൽകിയത്. ഹർജിയിൽ വാദം നേരത്തെ പൂർത്തിയായിരുന്നു. വിവാദ കത്തിന്മേലുള്ള ആരോപണം മേയർ ആര്യ രാജേന്ദ്രൻ നിഷേധിച്ചതായും, നിഗൂഢമായ കത്തിന്റെ പേരിൽ കൂടുതൽ അന്വേഷണം ആവശ്യമില്ലെന്നും ആയിരുന്നു ഹർജിയിൽ സർക്കാരിന്റെ വാദം. കേസിൽ ക്രൈം ബ്രാഞ്ച് 10 പേരുടെ മൊഴികളും, രേഖകളും ശേഖരിച്ചിട്ടുണ്ട്.
