തിരുവനന്തപുരം: സംസ്ഥാനത്ത് എൽപിജി (LPG) ഗ്യാസ് സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമാകുന്നതായി റിപ്പോർട്ടുകൾ. വീട്ടുപയോഗത്തിനുള്ള സിലിണ്ടറുകൾക്കൊപ്പം ഹോട്ടൽ മേഖലയും ചെറിയ വ്യവസായങ്ങളും ഉപയോഗിക്കുന്ന കമേഴ്ഷ്യൽ ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യത കുറയുന്നത് വ്യാപക പ്രതിസന്ധിക്ക് വഴിവെക്കുകയാണ്.
സംസ്ഥാനത്തെ പല ജില്ലകളിലും ഗ്യാസ് സിലിണ്ടറുകൾ സമയത്ത് ലഭിക്കാത്ത സാഹചര്യം നിലനിൽക്കുന്നുവെന്നാണ് വ്യാപാരികൾ പറയുന്നത്. പ്രത്യേകിച്ച് ഹോട്ടലുകൾ, ബേക്കറികൾ, കേറ്ററിംഗ് സ്ഥാപനങ്ങൾ എന്നിവയാണ് ക്ഷാമം ഏറ്റവും കൂടുതൽ നേരിടുന്നത്. ഗ്യാസ് ലഭ്യമാകാത്തതിനാൽ ചില ഹോട്ടലുകൾ പ്രവർത്തനം ഭാഗികമായി കുറയ്ക്കേണ്ടി വന്നതായും റിപ്പോർട്ടുകളുണ്ട്.
ചില സ്ഥാപനങ്ങൾ താൽക്കാലികമായി മറ്റ് ഇന്ധന മാർഗങ്ങൾ അന്വേഷിക്കുന്നതായും, ചില സ്ഥലങ്ങളിൽ ഭക്ഷ്യവിലകൾക്ക് പോലും ഇതിന്റെ പ്രതിഫലം ഉണ്ടാകാമെന്ന ആശങ്കയും ഉയരുന്നുണ്ട്.
ഗ്യാസ് ക്ഷാമം ചെറിയ വ്യവസായ മേഖലയെയും ബാധിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഭക്ഷ്യ നിർമ്മാണ യൂണിറ്റുകൾ, ഹോട്ടൽ സപ്ലൈ യൂണിറ്റുകൾ തുടങ്ങിയവയിൽ ഉത്പാദനം കുറയുന്ന സാഹചര്യം രൂപപ്പെട്ടിട്ടുണ്ട്. ഗ്യാസ് വിതരണത്തിൽ ഉണ്ടായ തടസമാണ് ഈ പ്രതിസന്ധിക്ക് കാരണം എന്നാണ് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്.
ഇതിനിടെ, ഗ്യാസ് വിതരണം സാധാരണ നിലയിലാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ഹോട്ടൽ-വ്യാപാരി സംഘടനകൾ ആവശ്യപ്പെട്ടു.














































































