പുതുപ്പള്ളി തെരഞ്ഞെടുപ്പിലെ യഥാര്‍ത്ഥ സ്റ്റാര്‍ വി.ഡി സതീശനാണെന്നാണ് ബിഷപ്പ് ഫേസ്ബുക്കില്‍ കുറിച്ചത്.
എണ്ണയിട്ട യന്ത്രം പോലെ തന്റെ ടീമിനെ കൃത്യമായി പ്രവര്‍ത്തിപ്പിച്ച "ക്യാപ്റ്റൻ കൂള്‍" ആയിരുന്നു സതീശൻ. തൃക്കാക്കരയിലും നമ്മള് ഇത് കണ്ടതാണ്.
താൻ പറഞ്ഞ ഭൂരിപക്ഷം കുറഞ്ഞാല്‍ അത് തന്റെ മാത്രം ഉത്തരവാദിത്വം എന്ന് ഏറ്റെടുക്കുന്ന ആളാണ് യഥാര്‍ഥ നേതാവ് എന്നും ബിഷപ്പ് കുറിക്കുന്നു. മറ്റൊരു പോസ്റ്റില്‍ തെരഞ്ഞെടുപ്പ് ഫലം ഭരണ മുന്നണിക്ക് ഒരു "ആഘാത ചികിത്സ" കൂടെയാണെന്നും അദ്ദേഹം പറയുന്നു.
വ്യക്തിഹത്യകള്‍ക്ക് തിരിച്ചടി ഉണ്ടാകും. സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തിലെഅടിസ്ഥാനആവശ്യങ്ങളില് അവരെ ചേര്‍ത്തുപിടിക്കുന്നതാണ് ജനഹൃദയങ്ങളില്‍ ചേക്കേറുന്ന " വികസനം" എന്നതും ഈ തെരഞ്ഞെടുപ്പ് ഓര്‍മ്മിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം സി പി എമ്മിനെ ഓര്‍മ്മിപ്പിക്കുന്നു.