കോട്ടയം: പാലാ കുടുംബ കോടതിയില്‍ അഡീഷണല്‍ കൗണ്‍സലര്‍മാരുടെ പാനല്‍ തയറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 1000 രൂപ ദിവസവേതന നിരക്കിലാണ് നിയമനം. യോഗ്യത: സോഷ്യല്‍ വര്‍ക്ക് / സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം. ഫാമിലി കൗണ്‍സലിംഗില്‍ രണ്ടുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. അപേക്ഷകള്‍ ബയോഡേറ്റയും പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും സഹിതം ജനുവരി ഒന്‍പതിന് ഉച്ചകഴിഞ്ഞ് മൂന്നിനു മുന്‍പ് പാലാ കുടുംബകോടതി ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 04822 216044.













































































