പതിനായിരം കോടി രൂപയുടെ വിൽപ്പത്രം . വളർത്തുനായ ടിറ്റോയ്ക്കും ഒരു ഭാഗം നൽകിയിരിക്കുകയാണ് രത്തൻ ടാറ്റ. വീട്ടിലെ ജോലിക്കാർക്കും പാചകക്കാരനുമൊക്കെയുണ്ട് കരുതൽ. ആസ്തിയിൽ കൂടുതലും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റി വെച്ചിരിക്കുന്നു. ചില വിവരങ്ങൾ ഒഴികെ ബാക്കിയെല്ലാം സ്വകാര്യമാണ്. ഇങ്ങനെയൊരു വിൽപ്പത്രം ഇനി ആരെങ്കിലും തയ്യാറാക്കുമോ?
ഹൃദ്യമായ ആ വിൽപ്പത്രത്തിൽ ടാറ്റ ഒരു കാര്യം പ്രത്യേകം ഉറപ്പാക്കിയിട്ടുണ്ട്. തൻ്റെ വളർത്തുനായക്ക് ജീവിതകാലം മുഴുവനുള്ള പരിചരണം ഉറപ്പാക്കണം. തൻ്റെ പ്രിയ വളർത്തുനായായ ടിറ്റോയെയാണ് അദ്ദേഹം വിൽപ്പത്രത്തിൻ്റെ ഭാഗമാക്കിയത്. ടാറ്റയുടെ ജർമ്മൻ ഷെപ്പേർഡ് ടിറ്റോ. 10,000 കോടി രൂപയുടേതാണ് ടാറ്റയുടെ വിൽപ്പത്രം.