കോട്ടയം: കെഎസ്ആർടിസി കോട്ടയം ഡിപ്പോയിൽ ബോംബ് ഭീഷണി. സ്റ്റാൻഡിൽ മൂന്ന് സ്ഥലങ്ങളിൽ ബോംബ് വയ്ക്കുമെന്നാണ് ഭീഷണി. സ്റ്റേഷൻ മാസ്റ്റർ ഓഫിസിൽ ശനിയാഴ്ച രാവിലെയാണ് ഭീഷണി കത്ത് ലഭിച്ചത്. അധികൃതർ കത്ത് കോട്ടയം വെസ്റ്റ് പൊലീസിന് കൈമാറി.മാനസികബുദ്ധിമുട്ടുകൾ നേരിടുന്നയാളാണ് കത്തിന് പിന്നിൽ എന്നാണ് സംശയം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
