ദേശീയപാതയിൽ ചേർത്തല തിരുവിഴ ജംഗ്ഷൻ മുതൽ മാരാരിക്കുളം കളിത്തട്ട് ജംഗ്ഷൻ വരെ ശനിയാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് ശനിയാഴ്ച രാവിലെ 9 മണിമുതൽ ഉച്ചയ്ക്ക് 12 മണിവരെ പോലീസ് നിയന്ത്രണം ഏർപ്പെടുത്തുക.
(1) ചേർത്തലയിൽ നിന്നും ആലപ്പുഴ ഭാഗത്തേക്കുള്ള എല്ലാ വാഹനങ്ങളും 11-മൈൽ നിന്നോ തിരുവിഴയിൽ നിന്നോ ഇടത്തോട്ട് തിരിഞ്ഞ് പുത്തനമ്പലം വഴിയോ മുഹമ്മ വഴിയോ തിരിഞ്ഞ് ആലപ്പുഴ ഭാഗത്തേക്ക് പോകേണ്ടതാണ്.
(2) ആലപ്പുഴയിൽ നിന്നും ചേർത്തല ഭാഗത്തേക്കുള്ള എല്ലാ വാഹനങ്ങളും കലവൂരിൽ നിന്നോ മാരാരിക്കുളം കളിത്തട്ട് ജംഗ്ഷനിൽ നിന്നോ ഇടത്തോട്ട് തിരിഞ്ഞ് തീരദേശ റോഡുവഴി ചേർത്തല ഭാഗത്തേക്ക് പോകേണ്ടതാണ്.