കോട്ടയം: പള്ളിക്കത്തോട് ഗവൺമെൻറ് ഐ.ടി.ഐ.യിൽ ഇലട്രീഷ്യൻ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവിൽ ഫെബ്രുവരി മൂന്നിന് അഭിമുഖം നടത്തും. ബന്ധപ്പെട്ട ട്രേഡിൽ എൻജിനീയറിംഗ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻ.ടി.സി./എൻ.എ.സിയും മുന്നുവർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം ഫെബ്രുവരി രാവിലെ 11 ന് എത്തണം. ഫോൺ: 0481 2551062, 6238139057.














































































