പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് പരസ്യ പ്രചാരണം ഇന്ന് വൈകുന്നേരം സമാപിക്കും..മൂന്ന് മുന്നണികളുടെയും പ്രധാന നേതാക്കള്‍ ഉള്‍പ്പടെ മണ്ഡലത്തിലുണ്ട്.
സ്ഥാനാര്‍ത്ഥികളെല്ലാം ഇന്നലെ അവസാനവട്ട മണ്ഡല പര്യടനം ആരംഭിച്ചിരുന്നു. യുഡിഎഫ് എല്ലാ പഞ്ചായത്ത് ആസ്ഥാനങ്ങളിലും കലാശക്കൊട്ട് നടത്തും. എല്ലാ കേന്ദ്രങ്ങളിലും ചാണ്ടി ഉമ്മൻ എത്തും.
എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസ് മണ്ഡല പര്യടനം നടത്തും. വൈകിട്ട് കൂരോപ്പടയിൽ നിന്നു പാമ്പാടിയിലേക്ക് ബൈക്ക് റാലിയുണ്ടാകും.എൻഡിഎ കലാശക്കൊട്ട് പാമ്പാടിയിലാണ്.ആം ആദ്മി പാർട്ടി മണർകാട് -പുതുപ്പള്ളി റോഡിൽ പുതുപ്പള്ളിക്ക് സമീപമുള്ള പെട്രോൾ പമ്പിന് സമീപത്തു നിന്നും കൊട്ടിക്കലാശം ആരംഭിക്കും.