ക്യാമറാമാൻ നവാസ് ഇസ്മായിൽ (48) അന്തരിച്ചു. കോട്ടയം അതിരമ്പുഴ സ്വദേശിയാണ്.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽചികിത്സയിലിരിക്കെയാണ് അന്ത്യം.
വിനയൻ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചലച്ചിത്രം അടക്കം നിരവധി സംരംഭങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.
അതിരമ്പുഴ ഉള്ളം പള്ളിയിൽ ഇസ്മായിലിൻ്റെയും, ലൈലയുടെയും മകനാണ്.
ഭാര്യ: സജില (മെഡിക്കൽ കോളജ്, കോട്ടയം)മക്കൾ:ഇഹ്സാൻ നവാസ് (മംഗളം എൻജിനീയറിങ് കോളജ് വിദ്യാർത്ഥി),ഫർഹാൻ നവാസ്
(കട്ടച്ചിറ മേരിമൗണ്ട് സ്കൂൾ വിദ്യാർത്ഥി)
ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 12ന് കൈതമല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.