തിരു.: കേരള ഗ്രാമീണ്‍ ബാങ്ക് മാനേജ്മെന്റ് ഉറപ്പുകള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി പണിമുടക്കും. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളില്‍ മാനേജ്മെന്റ് ഉറപ്പുകള്‍ നല്‍കിയെങ്കിലും അതൊന്നും പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്കമെന്ന് സമര സമിതി നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.