മലപ്പുറം : മലപ്പുറത്ത് ബൈക്ക് യാത്രക്കാരനില്‍ നിന്നും ഒരു കോടിയോളം രൂപയുടെ കള്ളപ്പണം പിടികൂടി. കൊളപ്പുറം ബൈപ്പാസില്‍ വച്ചാണ് രേഖയില്ലാതെ ബൈക്കില്‍ കടത്തുകയായിരുന്ന ഒരു കോടിയോളം രൂപ കൊടുവള്ളി സ്വദേശി മുഹമ്മദ് മുനീർ എന്നയാളില്‍ നിന്നും പിടികൂടിയത് . ഓണത്തോട് അനുബന്ധിച്ച് നടത്തുന്ന പരിശോധനയിലാണ് മുനീറിനെ പിടികൂടുന്നത്. ബൈക്കിന്റെ പുറകില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് പണം കണ്ടെത്തിയത്. പണം മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വിതരണത്തിന് എത്തിച്ചതാണ് എന്നാണ് പ്രാഥമിക വിവരം. മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് മലപ്പുറം ഡിവൈഎസ്പിയുടെ നിർദ്ദേശപ്രകാരം വേങ്ങര പോലീസ് ഇൻസ്പെക്ടറും സംഘവും ആണ് പണം പിടികൂടിയത്.