മന്ത്രി മുഹമ്മദ് റിയാസിന് പി എഫ് ഐ ബന്ധമുണ്ടെന്ന ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ആരോപണം വിശ്വാസ യോഗ്യമല്ലെങ്കിലും ഗുരുതരമാണെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം.
സംസ്ഥാന ഭരണകൂടത്തിന്റെ വിശ്വാസ്യതയ്ക്ക് നേരെ ഉയരുന്ന വെല്ലുവിളിയാണിത്. നിരന്തരം ബി ജെ പി നേതാക്കള്‍ മന്ത്രിമാരും എംഎല്‍എമാരും അടക്കമുള്ള, സിപിഐ(എം)നേതാക്കള്‍ക്കെതിരെ ആരോപണം ഉയര്‍ത്തുമ്പോള്‍ എന്തുകൊണ്ടാണ്നിയമനടപടിക്ക് മുതിരാത്തതെന്നും വി ടി ബല്‍റാം ചോദിച്ചു.
നേരത്തെ മുന്‍ മന്ത്രി കെ ടി ജലീല്‍ എം എല്‍ എക്കെതിരെ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. അതിനെതിരെനിയമനടപടിയൊന്നും വേണ്ടായെന്ന നിലപാടാണ് സി പി ഐ(എം) സ്വീകരിച്ചതെന്നും വി ടി ബല്‍റാം ചൂണ്ടികാട്ടി.
മുഹമ്മദ് റിയാസിന് പിഎഫ്ഐ ഉള്‍പ്പെടെയുള്ള മതതീവ്രവാദ സംഘടനകളുമായിബന്ധമുണ്ടെന്നും സി പി ഐ(എം) അദ്ദേഹത്തെ മന്ത്രിയാക്കിയത് മുസ്ലീം തീവ്രവാദ ശക്തികളുടെ പിന്തുണ വഴി വോട്ട് ലഭിക്കാനാണെന്നുമാണ് സുരേന്ദ്രന്റെ ആരോപണം.