114 -മത് അയിരൂർ - ചെറുകൊൽപ്പുഴ ഹിന്ദുമത പരിഷത്ത് ശ്രീ വിദ്യാധിരാജ നഗറിൽ 15 മുതൽ 22 വരെ നടക്കും.
ഒന്നാം ദിവസം രാവിലെ 11 ന് കൊല്ലംപത്മന ആശ്രമത്തിൽ നിന്നുള്ള ജ്യോതിപ്രയാണ ഘോഷയാത്രയും പത്തനംതിട്ട, എഴുമറ്റൂർ ശ്രീ പരമ ഭട്ടാരക ആശ്രമത്തിൽ നിന്നുള്ള ഛായാചിത്ര ഘോഷയാത്രയും അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിൽ നിന്നുള്ള പതാക ഘോഷയാത്രയും സമന്വയിച്ച് ശ്രീവിദ്യാധിരാജ നഗറിലേക്ക് എത്തിച്ചേരും.
പ്രസിഡന്റ് പിഎസ് നായർ പതാക ഉയർതുന്നതോടെ പരിഷത്തിന് തുടക്കമാവും. ഉച്ചകഴിഞ്ഞ് 3.45 ന് തിരുനാവായ മഹാമാഘ മഹോത്സവ പരാമചര്യൻ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് ഹിന്ദുമത പരിഷത്ത് ഉത്ഘാടനം ചെയ്യും. വാഴൂർ മഠധിപതി ശ്രീമദ് പ്രജ്ഞാനാനന്ദ തീർത്ഥപാദർ അനുഗ്രഹ പ്രഭാഷണം നടത്തും. മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, ജല വിഭവകുപ്പ് മന്ത്രി റോഷി ആഗസ്റ്റിൻ,
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ആന്റോ ആന്റണി എം പി, പ്രമോദ് നാരായൺ എംഎൽഎ, ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ ഐഎഎസ്, അയ്‌രൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിവേലിൽ എന്നിവർ ആശംസ പ്രസംഗം നടത്തും.
വൈകിട്ട് 7.30 ന് ആദ്ധ്യാത്മിക സദസ്. ഡോ എം എം ബഷീർ പ്രഭാഷണം നടത്തും.
രണ്ടാം ദിവസമായ ഫെബ്രുവരി 16 തിങ്കളാഴ്ച രാവിലെ
10 ന് ആത്മീയ രാമായണ സമീക്ഷയിൽ സനാതന ധർമ്മ പ്രചാരകൻ ഒ. എസ് സതീഷ് പ്രഭാഷണം നടത്തുന്നു.
വൈകിട്ടു 3.30 ന് ധർമാചാര്യ സഭയിൽ പൂജനീയ ബ്രഹ്മശ്രീ അച്യുത ഭാരതി സ്വാമിയാർ, ബ്രഹ്മശ്രീ മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ പുതുവാമന ഹരിദാസൻ നമ്പൂതിരിപ്പാട്, ബ്രാഹ്മശ്രീ വേഴാപ്പറമ്പ് ചിത്രഭാനു നമ്പുതിരിപ്പാട് എന്നിവർ പ്രഭാഷണം നടത്തുന്നു. വൈകിട്ട് 7 30ന് രാജേഷ് നാദാപുരം ആധ്യാത്മിക പ്രഭാഷണം നടത്തുന്നു.
മൂന്നാം ദിവസമായ 17 ന് രാവിലെ 10 ന് വാല്മീകി രാമായണ സമീക്ഷയിൽ ഒ എസ് സതീഷിൻ്റെ പ്രഭാഷണം. ഉച്ചകഴിഞ്ഞ് 3. 30 ന് പരിസ്ഥിതി കാർഷിക സമ്മേളനം സ്വാമി ചിദാനന്ദപുരി മഹാരാജ് ഉത്ഘാടനം നിർവഹിക്കും. മാരി മുത്തു യോഗനാഥൻ,ഭുവനേശ്വരി, ഡോ. ജി ബൈജു എന്നിവർ പ്രസംഗിക്കുന്നു.
വൈകിട്ട് 7. 30 ന് ആധ്യാത്മിക സദസ്സിൽ സ്വാമി ചിദാനന്ദപുരി പ്രസംഗിക്കും.
നാലാം ദിവസമായ 18 ന് രാവിലെ 10.30 വാൽമീകി രാമായണ സമീഷയിൽ ഒ എസ് സതീഷ് പ്രഭാഷണം നടത്തും. ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന അയ്യപ്പഭക്ത സമ്മേളനം പന്തളം രാജപ്രതിനിധി
പുണർതം തിരുനാൾ നാരായണവർമ്മ ഉദ്ഘാടനം ചെയ്യും.
ദേവിഞ്ജാനാഭ നിഷ്ഠഗിരി മാതാജി, ചരിത്രകാരൻ എം ജി ശശിഭുഷൻ, ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ വി ബാബു എന്നിവർ പ്രഭാഷണം നടത്തും. വൈകിട്ട് 7. 30 ന് ആധ്യാത്മിക പ്രഭാഷണം അദ്ധ്യാത്മഭാരതി ദേശീയ അധ്യക്ഷൻ ഡോ. വിനീത് ഭട്ട് പ്രസംഗിക്കും.
അഞ്ചാം ദിവസമായ 19 ന് രാവിലെ 10 ന് സമ്പൂർണനാരായണയ പാരായണം. ഉച്ചകഴിഞ്ഞ് 3 30ന് സാംസ്കാരിക സമ്മേളനം മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. ആലുവഅദ്വൈതാശ്രമം മഠധിപതി സ്വാമി ധർമ്മ ചൈതന്യ, ശ്രീശങ്കര സംസ്കൃത സർവകലാശാല കാലടി റിട്ട. പ്രൊഫസർ ഡോക്ടർ എൻ വി നടേശൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിനാമ്മ റോയി, കോയിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാമചന്ദ്രൻ നായർ, ചെറുകോൽ പഞ്ചായത്ത് പ്രസിഡന്റ് അജീന നജീബ് എന്നിവർ പ്രസംഗിക്കും. വൈകിട്ട് 7 30ന് ആധ്യാത്മിക സദസ്സിൽ നാരായണീയ ഗുരുവായൂരപ്പ ആശ്രമം പാലക്കാട് മഠധിപതി പെരിങ്ങര കേശവൻ നമ്പൂതിരി പ്രഭാഷണം നടത്തും.
ആറാം ദിവസമായ 20 ന് രാവിലെ 10 ന് ഭട്ടാരകോത്സവം.
ഉച്ചകഴിഞ്ഞ് 3.30 ആചാര്യ സ്മൃതി സമ്മേളനം പത്മന ആശ്രമം മഠാധിപതി സ്വാമി കൃഷ്ണമയാനന്ദ തീർത്ഥപാദരുടെ അദ്ധ്യക്ഷതയിൽ മാർഗ്ഗദർശക മണ്ഡലം മുഖ്യ കാര്യദർശി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി ഉത്ഘാടനം നിർവഹിക്കും. ഹരികൃഷ്ണൻ ഹരിദാസ്, ജയരാജ് ഭാരതി, ഡോ സുരേഷ് മാധവ്, സുരേഷ് ജഗതി, ഡോ ജയശ്രീ ജ്യോതിപ്രസാദ് എന്നിവർ പ്രഭാഷണം നടത്തും. വൈകിട്ട് 7 30ന് ആദ്ധ്യാത്മിക സദസ്സിൽ ശ്രീരാമദാസ മിഷൻ ചെങ്കോട്ടുകോണം മഠാധിപതി ശ്രീമദ് ശക്തിശാന്താനന്ദ മഹർഷി പ്രഭാഷണം നടത്തും
ഏഴാം ദിവസമായ 21 ന് രാവിലെ 10 ന് കുട്ടികളുടെ സമഗ്ര വികസനത്തിനുള്ള പരിശീലനം. സംബോധ് ഫൗണ്ടേഷൻ കേരള മുഖ്യാചാര്യൻ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. ചാന്ദിനി ഗിരീഷ്, സജിത്ത് ഏവൂരേത്ത് എന്നിവർ ക്ലാസ് എടുക്കും. ഉച്ചകഴിഞ്ഞ് 3 ന് വനിതാ സമ്മേളനത്തിന്റെ
ഉദ്ഘാടനം കേരള ഉന്നത വിദ്യാഭ്യാസ സാമൂഹിക, നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിക്കും. കന്യാകുമാരി വിവേകാനന്ദ കേന്ദ്രം പ്രാന്ത സംഘടക കുമാരി ബി രാധാ ദേവി, പത്തനംതിട്ട ഡെപ്യൂട്ടി കളക്ടർ ആർ രാജലക്ഷ്മി, അഡ്വ. സിന്ധു ഗോപാലകൃഷ്ണൻ, ശ്രുതി ശ്യാം
എന്നിവർ പ്രഭാഷണം നടത്തും. വൈകിട്ട് 7. 30 ന് ആദ്ധ്യാത്മികപ്രഭാഷണം. വത്സൻ തില്ലങ്കരി.
സമാപന ദിവസമായ 22ന് രാവിലെ 10 ന് ബാലമഹാ സമ്മേളനം നടക്കും. ബാലതാരം മാസ്റ്റർ ശ്രീപത് യാൻ ഉദ്ഘാടനം നിർവഹിക്കും. മതപാഠ ശാല ബാലഗോകുലം ആദ്യത്മിക പഠനകേന്ദ്രം മത്സരത്തിൽ വിജയിച്ചവർക്ക് പ്രസിഡന്റ് പി സ് നായർ പുരസ്‌കാരം നൽകും. വൈകിട്ട് 4 ന് സമാപന സഭയുടെ ഉദ്ഘാടനം കേന്ദ്ര പാർലമെന്ററി, നിയമകാര്യ മന്ത്രി അർജുൻ റാം മേഘവാൾ നിർവഹിക്കും. വർക്കല ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തും. മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുഖ്യ പ്രഭാഷണം നടത്തും.
പ്രഭാഷണം നടത്തുന്നത് കിടങ്ങന്നൂർ വിജയാനന്ദ സ്വാമിനി കൃഷ്ണാനന്ദ ആശ്രമം മഠാധിപതി പൂർണ്ണിമാമയി മാതാജി ,ചെറുകോൽ ശുഭാനന്ദാശ്രമാ സെക്രട്ടറി സ്വാമി ഗീതാനന്ദ, ഇടപ്പാവൂർ വിദ്യാധിരാജ തീർത്ഥ പാദാശ്രമം മഠാധിപതി സർവ്വാത്മാനന്ദ തീർത്ഥപാദർ എന്നിവർ പ്രസംഗിക്കും. അമൃതതാന്ദമയിമഠം തിരുവല്ല സ്വാമിനി ഭവ്യാമൃതപ്രാണ സമാപന സന്ദേശം നൽകും. വൈകിട്ട് 6ന് പമ്പ ആരതി, 8ന് മഹാ ആരതിയോടെ പരിഷത്തിന് സമാപനം ആവും.














































































