ജമ്മുവിന്‍റെ നഗരമേഖല കേന്ദ്രീകരിച്ച് പാക്കിസ്ഥാൻ ഡ്രോണ്‍ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്.
ഡ്രോണുകള്‍ വന്നതിനു പിന്നാലെ ഇന്ത്യൻ സൈന്യം അതി ശക്തമായ രീതിയില്‍ തിരിച്ചടി നല്‍കി.
അപായ സൈറണ്‍ മുഴങ്ങിയതിനെ തുടർന്ന് ആളുകള്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറി. കഴിഞ്ഞ 15 മിനിറ്റിനിടെ പല തവണ ഡ്രോണ്‍ ആക്രമണം നടന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്തു. ആകാശത്ത് വച്ച് തന്നെ ഡ്രോണുകളെ നിർവീര്യമാക്കിയതിനാല്‍ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല.
അതേസമയം മൂന്ന് സേനാമേധാവികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തി. സംയുക്ത സേനാമേധാവി ജനറല്‍ അനില്‍ ചൗഹാനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യോഗത്തില്‍ പങ്കെടുത്തു.