ഷാഫിയും രാഹുലും കൂട്ടുകച്ചവടം നടത്തുന്നവരാണെന്ന ഗുരുതര ആരോപണവുമായി സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. എല്ലാ കാര്യങ്ങളിലും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഹെഡ്മാസ്റ്ററാണ് ഷാഫി പറമ്പിലെന്നും അദ്ദേഹം പറഞ്ഞു. ഹെഡ് മാഷ് തന്നെ നല്ലൊരു ആളെ കണ്ടാല്‍ ബാംഗ്ലൂര്‍ ട്രിപ്പ് അടിക്കാമോ എന്നാണ് ചോദിക്കുന്നത്. പിന്നെ എങ്ങനെയാണ് രാഹുലിനോട് ഷാഫി കാര്യങ്ങള്‍ ചോദിക്കുമെന്നും സുരേഷ് ബാബു പരിഹസിച്ചു.
രാഹുലിന്റെ കാര്യത്തില്‍ സഹികെട്ടാണ് വി ഡി സതീശന്‍ നടപടിയെടുത്തത്. കൊത്തി കൊത്തി മുറത്തില്‍ കേറി കൊത്തിയപ്പോഴാണ് സതീശന് രാഹുലിനെതിരെ നടപടിയെടുക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.