തൊടുപുഴ: കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫിൻ്റെ ഭാര്യ ഡോ.ശാന്ത ജോസഫ് (73) അന്തരിച്ചു. തൊടുപുഴ ചാഴികാട്ട് ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധിതയായി ചികിത്സയിലായിരുന്നു.ആരോഗ്യ വകുപ്പ് അഡീഷനൽ ഡയറക്ടറായാണ് ഡോ. ശാന്ത വിരമിച്ചത്. പുറപ്പുഴ സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വച്ച് 1971 സെപ്റ്റംബർ 15നായിരുന്നു ശാന്തയും പി.ജെ.ജോസഫും തമ്മിലുള്ള വിവാഹം.
