വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലൂടെ പോയ വെനസ്വേല എണ്ണ കപ്പൽ അമേരിക്ക പിടിച്ചെടുത്തു. റഷ്യൻ അന്തർവാഹിനിയുടെ അകമ്പടിയിൽ പോയ 'മറിനേര' എന്ന വെനസ്വേലൻ എണ്ണക്കപ്പലാണ് യുഎസ് പിടിച്ചെടുത്തത്.
റഷ്യൻ പതാകയുള്ള വെനസ്വേലയുടെ എണ്ണക്കപ്പലിൽ 3 ഇന്ത്യക്കാരുണ്ടെന്ന് റിപ്പോർട്ട്. ആറു ജോർജിയൻ സ്വദേശികൾ, 17 യുക്രെയ്ൻ സ്വദേശികൾ, മൂന്നു ഇന്ത്യക്കാർ, രണ്ടു റഷ്യക്കാർ എന്നിവരടക്കം 28 ജീവനക്കാരാണ് കപ്പലിലുള്ളത്.
ഇവർക്കെല്ലാവർക്കും മാന്യവും മനുഷ്യത്വപരവുമായ പരിഗണന നൽകണമെന്ന് റഷ്യ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പതാകയുള്ള കപ്പൽ പിടിച്ച നടപടി റഷ്യക്കെതിരായ ആക്രമണമായി കണക്കാക്കാവുന്നതാണെന്നും ആണവായുധം പ്രയോഗിക്കാവുന്ന സാഹചര്യമെന്നുമടക്കം റഷ്യയുടെ ഭാഗത്ത് നിന്ന് പ്രതികരണം വന്നിട്ടുണ്ട്.















































































